parkതൃക്കാക്കര: സോഷ്യൽ മീഡിയയിലൂടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പൂട്ടാൻ പൊലീസിന്റെ നടപടി തുടരും. ഓപ്പറേഷൻ പി ഹണ്ട് ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനകളിൽ 41 പേരാണ് കുടുങ്ങിയത്. 268 കേസുകൾ രജിസ്റ്റർ ചെയ്തു.ഇവരിൽ നിന്നും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ , കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ സംഘം പിടിച്ചെടുത്തു.സൈബർ ഡോം നോഡൽ ഓഫീസർ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൊവിഡ് കാലത്ത് ചൂഷണം വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. അതേസമയം പിടിച്ചെടുത്ത ഇലക്ട്രേണിക്ക് വസ്തുക്കൾ പരിശോധനയ്ക്ക് അയക്കും. നിരവധിപ്പേർ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.

'കൊറോണ ലൈഫ്' ഗ്രൂപ്പ്

കൊവിഡ്കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ 'കൊറോണ ലൈഫ്' ഗ്രൂപ്പും. മലയാളിക്ക് പ്രിയപ്പെട്ട പഴങ്ങളുടെയും ടിവി പരിപാടികളുടെയും കഥാപാത്രങ്ങളുടെയും പേരിലാണ് ഇതിനായുള്ള വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകൾ അധികവും. നാനൂറോളം മലയാളികൾ സജീവമായ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എൻ.സി.എം.ഇ.സി (നാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ) സംസ്ഥാന പൊലീസിന് കൈമാറിയിരുന്നു. ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവരുടെ ഐ.പി അഡ്രസും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ വീടുകളിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഈ ഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നത്.സൈബർ ഡോമിനു കീഴിലുള്ള 'കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ ' (സിസിഎസ്ഇ) സംഘമാണ് 'പി ഹണ്ട്' നടത്തുന്നത്.

കേസുകൾ

എറണാകുളം സിറ്റി - 13
എറണാകുളം റൂറൽ - 21
തിരുവനന്തപുരം സിറ്റിയിൽ - 02
തിരുവനന്തപുരം റൂറലിൽ -06
മലപ്പുറം - 47
തിരുവനന്തപുരം സിറ്റിയിൽ -04
തിരുവനന്തപുരം റൂറലിൽ -27