
ചിറ്റൂർ: രേഖകളില്ലാതെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 11.120 കിലോ വെള്ളി ആഭരണവുമായി പത്തനംതിട്ട അടൂർ സ്വദേശികളായ ലോകനാഥൻ (42), സുബ്രഹ്മണ്യൻ (41), ലോറി ഡ്രൈവർ സേലം സ്വദേശി രവി (56) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിക്ക് അത്തിക്കോടിൽ വെച്ച് പാലക്കാട്ടേക്ക് കാർഡ് ബോർഡ് കയറ്റി വന്ന ലോറിയിൽ നിന്ന് കാറിലേക്ക് ആഭരണങ്ങൾ മാറ്റുന്നതിനിടെയാണ് ഇവർ വലയിലായത്. സി.ഐ അജിത് കുമാർ, ഗ്രേഡ് എസ്.ഐ പി.കെ.രാജേഷ്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒ സുൽഫീക്കർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.