
കൊട്ടാരക്കര: എം.സി റോഡിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കലയപുരം അന്തമൺ കോലവേലിൽ വീട്ടിൽ സുരേഷിന്റെയും സുകുമാരിയുടെയും മകൻ സുനിൽ കുമാറാണ് (25) മരിച്ചത്. കുളക്കട മൃഗാശുപത്രിക്ക് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം ഏനാത്തേക്ക് പോകുംവഴി ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന അന്തമൺ സ്വദേശി അനീഷ് ചികിത്സയിലാണ്. പ്ലംബിംഗ് തൊഴിലാളിയാണ് സുനിൽകുമാർ. ഭാര്യ: ശ്രീജ.