covid

തിരുവനന്തപുരം: സംസ്ഥാനത്ത് 7871 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 6910 പേർ സമ്പർക്ക രോഗികളാണ്. 640 പേരുടെ ഉറവിടം വ്യക്തമല്ല. 111 ആരോഗ്യപ്രവർത്തരും രോഗബാധിതരായി. 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 4981 പേർ രോഗമുക്തരായി. ഇന്നലെ ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് തലസ്ഥാനത്താണ്. തിരുവനന്തപുരത്ത് 989 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂർ 757, കോഴിക്കോട് 736, കണ്ണൂർ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസർകോട് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ്‌ പരിശോധിച്ചത്. വിവിധ ജില്ലകളിലായി 2,63,094 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,33,703 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 29,391 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആകെ രോഗികൾ 2,42,799

ചികിത്സയിലുള്ളവർ 87,738

രോഗമുക്തർ 1,54,092

ആകെ മരണം 884