poly

തിരുവനന്തപുരം: പോളിടെക്‌നിക് പ്രവേശന നടപടികൾ 8 മുതൽ ആരംഭിക്കും. ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സർക്കാർ നിയന്ത്രിത സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈനായി സംസ്ഥാനാടിസ്ഥാനത്തിൽ പ്രവേശനം നടത്തുക. ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. www.polyadmission.org ൽ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫീസ് ഓൺലൈനായി അടയ്ക്കണം. എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 2) അപേക്ഷിക്കാം. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പാസായവർക്ക് യഥാക്രമം പത്ത്, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസായവർക്ക് ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ സാധിക്കുക.
ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജ്, കോട്ടയം ഗവ. പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം അധിക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്
എൻ.സി.സി/ സ്‌പോർട്‌സ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി ഫീസടച്ച് അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറിലേക്കും സ്‌പോർട്‌സ് കൗൺസിലിലേക്കും നൽകണം. എസ്.എസ്.എൽ.സി. ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.
പൊതുവിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്. അഡ്മിഷൻ ഹെല്പ്‌ഡെസ്‌കുകളുടെ സേവനം ഓൺലൈനായി എല്ലാ സ്ഥാപനങ്ങളിലും ലഭിക്കും. ഹെല്പ് ഡെസ്‌ക് നമ്പറുകൾക്ക് www.polyadmission.org.

പ്ല​സ് ​വ​ൺ: ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​പോ​ർ​ട്സ്,​ ​ക​മ്മ്യൂ​ണി​റ്റി​ ​ക്വോ​ട്ട​ക​ളി​ൽ​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്‌​മെ​ന്റി​നു​ള്ള​ ​അ​പേ​ക്ഷ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​സേ​ ​പ​രീ​ക്ഷ​ ​പാ​സാ​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ​സ​മ​യം​ ​നീ​ട്ടി​യ​ത്.

ശ​ബ​രി​മ​ല​യി​ൽ​ ​ദി​വ​സ​വേ​ത​ന​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ണ്ഡ​ല​പൂ​ജ​​​​,​ ​മ​ക​ര​വി​ള​ക്ക് ​എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ​ശ​ബ​രി​മ​ല​യി​ൽ​ ​ദി​വ​സ​വേ​ത​ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​ജോ​ലി​നോ​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ 18​ ​നും​ 60​ ​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​ ​ഹി​ന്ദു​ക്ക​ളാ​യ​ ​പു​രു​ഷ​ൻ​മാ​രി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ദേ​വ​സ്വം​ബോ​ർ​ഡി​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ൽ.19​ ​ന​കം​ ​അ​പേ​ക്ഷ​ക​ൾ​ ​ല​ഭി​ക്ക​ണം.

ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ഡി​ഗ്രി സ​ർ​ക്കാ​ർ​ ​ഫീ​സി​ൽ​ ​പ​ഠി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ടൂ​റി​സം​ ​വ​കു​പ്പി​നു​ ​കീ​ഴി​ൽ​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി​ ​ന​ട​ത്തു​ന്ന​ ​ത്രി​വ​ത്സ​ര​ ​ബി.​എ​സ്‌​സി​ ​ഹോ​സ്‌​‌​പി​റ്റാ​ലി​റ്റി​ ​ആ​ൻ​ഡ് ​ഹോ​ട്ട​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​വ​സ​രം.​ ​വ​യ​നാ​ട് ​ല​ക്കി​ടി​യി​ലെ​ ​ഒാ​റി​യ​ന്റ​ൽ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റി​ലാ​ണ് ​ഗ​വ​ൺ​മെ​ന്റ് ​ഫീ​സ് ​നി​ര​ക്കി​ൽ​ ​മെ​റി​റ്റ് ​സീ​റ്റു​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​സൗ​ക​ര്യം.
ഇം​ഗ്ളീ​ഷ് ​ഒ​രു​ ​വി​ഷ​യ​മാ​യി​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടു​ ​കൂ​ടി​യ​ ​പ്ള​സ് ​ടു​വോ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യോ​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 2020​ ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​ജ​ന​റ​ൽ​/​ ​ഇ.​ഡ​ബ്ള്യു.​എ​സ്/​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 25​ ​വ​യ​സും​ ​എ​സ്.​സി​/​ ​എ​സ്.​ടി​/​ ​പി.​ഡ​ബ്ള്യു.​ഡി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 28​ ​വ​യ​സും​ ​ക​വി​യാ​ൻ​ ​പാ​ടി​ല്ല.​ ​w​w​w.​o​r​i​e​n​t​a​l​s​c​h​o​o​l.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷാ​ഫാ​റം,​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​ലി​സ്റ്റു​ക​ളു​ടെ​ ​സ്കാ​ൻ​ ​ചെ​യ്ത​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​P​r​i​n​c​i​p​a​l.​o​r​i​e​n​t​a​l​i​h​m​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഇ​-​ ​മെ​യി​ൽ​ ​അ​യ​യ്ക്കു​ക.​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.
ഇ​തു​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്കും​ ​ജെ.​ഇ.​ഇ​ ​മെ​റി​റ്റ് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും​ ​ലി​സ്റ്റി​ൽ​ ​പേ​രു​ണ്ടാ​യി​ട്ടും​ ​ഫീ​സ് ​അ​ട​യ്ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് 894396​ 8943,​ 811195​ 5733​ ​എ​ന്നീ​ ​ന​മ്പ​രു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.