
പെരിന്തൽമണ്ണ: മണ്ണാർക്കാട് റോഡിൽ വച്ച് അഞ്ചുലിറ്റർ വിദേശമദ്യം സഹിതം ഒരാളെ എക്സൈസ് സംഘം പിടികൂടി. ഏലംകുളം പള്ളിയാലിൽ വീട്ടിൽ ഇബ്രാഹിം (42) ആണ് അറസ്റ്റിലായത്. ഏലംകുളം, മാട്ടായ ഭാഗത്ത് വ്യാപകമായ വ്യാജമദ്യ വിൽപ്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയതായി എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അബ്ദുൾ സലിം അറിയിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. റിഷാദലി , മുഹമ്മദ് നൗഫൽ, എ.വി ലെനിൻ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.