d

കല്ലമ്പലം: കാട്ടുപന്നി ശല്യം രൂക്ഷമായ പള്ളിക്കൽ പഞ്ചായത്തിൽ പന്നികളെ വെടിവച്ചുകൊല്ലാൻ ജാഗ്രതാ സമിതിയിൽ തീരുമാനമായി. വനം വകുപ്പിനാണ് കൊല്ലാനുള്ള അധികാരം. അടുത്തിടെ പ്രദേശത്തെ കൃഷ്ടിയിടങ്ങൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വനംവകുപ്പ് അധികൃതർ ക്യാമ്പ് ചെയ്‌ത് പന്നികളെ കൊല്ലുകയും പെട്രോൾ ഒഴിച്ച് കത്തിച്ച് മറവുചെയ്യുകയും വേണമെന്നാണ് തീരുമാനം. പന്നി ശല്യം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് 50 ശതമാനം നഷ്ടപരിഹാരം വനംവകുപ്പിൽ നിന്നും നൽകാനും തീരുമാനമായി.