water-authority

തിരുവനന്തപുരം: കൊവിഡ് കാലത്ത് വാട്ടർ അതോറിട്ടിയുടെ വക ഇരുട്ടടി. വെള്ളക്കരത്തിൻെറ ബില്ല് കണ്ട ഉപഭോക്താക്കൾ അമ്പരുന്നു ഇത്രയും തുകയോ?.. പരാതി പ്രവാഹമായി. അപ്പോഴാണ് വാട്ടർ അതോറിട്ടിക്കും അമളി മനസിലായത്.

വീടുകളിൽ പോയി റീഡിംഗ് എടുക്കാതെ മനക്കണത്തിൽ ബില്ലുണ്ടാക്കി. മൂന്ന് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയപ്പോൾ മൂന്നും നാലും ഇരട്ടിയായി തുക കുതിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗരങ്ങളിലാണ് ബില്ല് വില്ലനായത്.

. ബില്ല് കുറയ്ക്കാൻ ബന്ധപ്പെട്ടവർ നിർദ്ദേശിച്ചു.അതാത് ഡിവിഷൻ ഓഫീസുകളിൽ ബില്ലുമായി ചെന്നാൽ കറച്ച് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുകയാണ്.