reetth-vaykkunnu

കല്ലമ്പലം: ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിൽ ബി.ജെ.പി പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു. മണമ്പൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കടുവയിൽ പള്ളിക്കുസമീപം ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് കത്തതായത്. മാസങ്ങളായി പ്രവർത്തനരഹിതമായ ലൈറ്റ് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം സോമശേഖരൻ, മണമ്പൂർ അഞ്ചാം വാർഡ് പ്രസിഡന്റ് തുളസീധരൻ, പഞ്ചായത്ത് കർഷകമോർച്ച പ്രസിഡന്റ് സുകുമാരപിള്ള എന്നിവരുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചത്.