soubhagya

നടിയും അഭിനയത്രിയുമായി താര കല്യാണിന്റെ മകൾ എന്നതിലുപരി ടിക് ടോക്കാണ് സൗഭാഗ്യയെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. സൗഭാഗ്യയുടെയും അർജുന്റെയും വിവാഹം സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു എന്നാൽ ഇപ്പോഴിതാ താരം തന്റെ ആദ്യ പ്രണയവും അതിന്റെ തകർച്ചയെ കുറിച്ചും മനസ് തുറക്കുന്നത്. ഫേസ്‌ബുക്കിൽ കൂടി പരിചയമായ ഒരു ജിമ്മനോടായിരുന്നു തന്റെ പ്രണയമെന്ന് സൗഭാഗ്യ പറയുന്നു. ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടം തോന്നിയതെന്നും എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എല്ലാം കൈവിട്ട് പോയെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. "ഒരു ലവർ എന്ന നിലയിൽ ഓരോ നിർദ്ദേശങ്ങൾ തരാൻ തുടങ്ങി. സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.പെൺകുട്ടികൾ മാത്രം ഉള്ള സ്ഥലത്തു പഠിച്ച എനിക്ക് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു. തുടർന്ന് എനിക്ക് തോന്നി എല്ലാ ആണുങ്ങളും ഇങ്ങനെ ആയിരിക്കുമെന്ന്. എന്നിട്ടും എല്ലാം ഉപേക്ഷിച്ചു ഞാൻ അവനെ ആത്മാർത്ഥമായി സ്നേഹിച്ചു. ഉത്തരവുകൾ വീണ്ടും വീണ്ടും വന്നു. കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം എവിടെയെങ്കിലും പോകണമെങ്കിലും അയാളുടെ അനുമതി വേണം എന്ന സ്ഥിതി ആയി. അത് ഞാൻ അനുസരിച്ചു എന്ന് കണ്ടപ്പോൾ കൂടുതൽ കൂടുതൽ ഉത്തരവുകൾ വന്നു തുടങ്ങി." പതിയെ പതിയെ അയാളുടെ നോട്ടം തന്റെ ശരീരത്തിൽ മാത്രമായതായും ശരീരത്തിൽ നോക്കി നീ ഭയങ്കര തടിച്ചി ആണെന്നും സൗന്ദര്യം ഇല്ലെന്നും ചില ആഹാരങ്ങൾ മാത്രമേ കഴിക്കാവൂ തുടങ്ങി സർവത്ര നിയന്ത്രണങ്ങൾ വരാൻ തുടങ്ങിയത്രേ. തുടർന്ന് സ്ത്രീധനത്തെ പറ്റി വരെ സംസാരം ആയപ്പോഴാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും താരം തുറന്നു പറഞ്ഞു.

ഉത്തരവുകൾ വീണ്ടും വീണ്ടും വന്നു. കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം എവിടെയെങ്കിലും പോകണമെങ്കിലും അയാളുടെ അനുമതി വേണം എന്ന സ്ഥിതി ആയി. അത് ഞാൻ അനുസരിച്ചു എന്ന് കണ്ടപ്പോൾ കൂടുതൽ കൂടുതൽ ഉത്തരവുകൾ വന്നു തുടങ്ങി.

- സൗഭാഗ്യ