peedanam

കൊട്ടാരക്കര: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച യുവാവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റു ചെയ്തു.കലയപുരംസ്വദേശി പതിനാറുകാരിയുമായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീ‌ഡിപ്പിച്ച കേസിലെ പ്രതി അടൂർ അമ്മൂമ്മപ്പാറ പെരിങ്ങനാട് തേക്കുംവിള വീട്ടിൽ ടോണി ചാൾസ് (20) നെയാണ് പൊലീസ് പിടികൂടിയത്,കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.