ann

മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ആൻ അഗസ്റ്റിൻ. ‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയാണ് ആൻ. എങ്കിലും സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ആൻ സമയം കണ്ടെത്താറുണ്ട്. ആൻ പങ്കുവച്ച ഏതാനും ചിത്രങ്ങളും ഓർമക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുട്ടിക്കാലത്തെ ഏതാനും ചിത്രങ്ങളാണ് ആൻ പങ്കുവച്ചിരിക്കുന്നത്. “അച്ചയുടെ വെസ്പയും ഞാനും, അച്ഛനൊപ്പം പുറത്തുപോവാൻ എന്നുമിഷ്ടമായിരുന്നു” നടനും അച്ഛനുമായ അഗസ്റ്റിന്റെ ഓർമകൾ പങ്കിടുകയാണ് ആൻ. പ്രശസ്ത ഛായഗ്രാഹകൻ ജോമോൻ ടി. ജോണുമായുള്ള വിവാഹത്തിന് ശേഷം സിനിമകളിൽൽ നിന്നും താരം വിട്ടുനിൽക്കുകയാണ്. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. സിനിമയിലേക്ക് ആൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.