niyamasabha-

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്റി കെ.എം.മാണിയുടെ ബഡ്‌ജ​റ്റ് അവതരണം തടയാൻ നിയമസഭയിൽ അക്രമം കാട്ടിയ കേസിൽ കെ.അജിത്, സി.കെ.സദാശിവൻ, കുഞ്ഞഹമ്മദ്, വി.ശിവൻകുട്ടി എന്നിവർ ജാമ്യം നേടി. രണ്ട് ആൾജാമ്യത്തിനു പുറമെ 35000 രൂപ വീതം കോടതിയിൽ കെട്ടിവച്ചാണ് ജാമ്യം നേടിയത്. മറ്റ് പ്രതികളായ മന്ത്റി ഇ.പി.ജയരാജനും മന്ത്റി കെ.ടി.ജലീലും ഹാജരായില്ല. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കു​റ്റപത്രം. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തളളിയ കോടതി പ്രതികൾ വിചാരണ നേരിടണമെന്ന് ഉത്തരവിടുകയായിരുന്നു. നിയമം നിർമ്മിക്കാൻ ബാദ്ധ്യസ്ഥരായ സാമാജികർ സഭയിൽ നിയമലംഘനം നടത്തുന്നത് സമൂഹത്തിന് തെ​റ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഒക്ടോബർ 15 പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവുണ്ട്. കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് വി.ശിവൻകുട്ടി പ്രതികരിച്ചു.