ib

കാട്ടാക്കട: കാട്ടാൽ കുത്തരിക്കായി കാട്ടാക്കടയിൽ നടത്തിയ കൊയ്ത്തുത്സവം ശ്രദ്ധേയമായി.കാട്ടാക്കട ടൗണിൽ അഞ്ചുതെങ്ങിൻമൂട് ഏലായിലെ 90 സെന്റ് സ്ഥലത്തെ നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാട്ടാൽ കുത്തരി എന്ന ബ്രാന്റിൽ കാട്ടാക്കട പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരി വിപണിയിലെത്തിക്കുന്നതിന് ലക്ഷ്യമിട്ട് 7.5 ഏക്കറിലാണ് 4 മാസം മുൻപ് നെൽകൃഷി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കാട്ടാക്കട കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനയുടെ നേതൃത്ത്വത്തിൽ കൃഷി ചെയ്ത പ്രത്യാശ ഇനത്തിൽപ്പെട്ട നെൽകൃഷിയുടെ വിളവെടുപ്പാണ് ഇന്നലെ നടന്നത്. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത,ശ്രീരേഖ,സതീന്ദ്രൻ,കാർഷിക കർമ്മ സേന ഭാരവാഹികളായ കാട്ടാക്കട രാമു,ജനാർദ്ദനൻ നായർ എന്നിവർ പങ്കെടുത്തു.