1

നെയ്യാറ്റിൻകര: ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ നടപടിക്കെതിരെ കെ.എസ്.ആർ.ടി.ഇ.എ നെയ്യാറ്റിൻകര യൂണിറ്റ് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അവൾക്കൊപ്പം' എന്ന ശീർഷകത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡപ്രകാരം ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ യോഗം ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ വി. അശ്വതി ഉദ്ഘാടനം ചെയ്തു. രശ്മി രമേഷ്, ആശാ കെ. നായർ, എസ്. ശ്യാമള, ഷീജ എന്നിവർ നേതൃത്വം നൽകി. ഡിപ്പോയിലെ വനിതാ ജീവനക്കാർ അവരവരുടെ വീടുകളിലും ഐക്യദാർഢ്യ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.