
തിരുവനന്തപുരം:ജില്ലയിൽ ആശങ്കയൊഴിയാതെ രോഗവ്യാപനം കൂടുന്നു. ഇന്നലെ 1,182 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,155 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.10 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേർ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്.14 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പെരിങ്ങമല സ്വദേശി മോഹനകുമാർ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയർ (90), കൊടുങ്ങാനൂർ സ്വദേശി ശങ്കരൻ (74), മുല്ലയ്ക്കൽ സ്വദേശി മുരുകപ്പൻ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണിക്കുട്ടൻ (47), പയനീർകോണം സ്വദേശി ജയൻ (43),തോന്നയ്ക്കൽ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസൻ നാടാർ (90), പുതുക്കുറിച്ചി സ്വദേശി കമാലൂദ്ദീൻ (70), പൂവച്ചൽ സ്വദേശി അഹമ്മദ് ബഷീർ (71) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 516 പേർ സ്ത്രീകളും 666 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 124 പേരും 60 വയസിനു മുകളിലുള്ള 185 പേരുമുണ്ട്.
ഇന്നലെ രോഗമുക്തി നേടിയവർ -820
പുതുതായി നിരീക്ഷണത്തിലായവർ -3298
ആകെ നിരീക്ഷണത്തിലുള്ളവർ - 30,920
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ - 2611
ചികിത്സയിലുള്ളവർ - 12867