oct07a

ആറ്റിങ്ങൽ : യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കൊടുമൺ നവോദയ ജംഗ്ഷൻ ഷീജാ ഭവനിൽ ഉണ്ണി (58) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 6ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ സബ് ട്രഷറിക്ക് മുന്നിൽ നിന്നു മാമം ഗ്രൗണ്ടിൽ ഡ്രൈവിംഗ് പ്രാക്ടീസിനായി പോകുന്നതിന് ഓട്ടോറിക്ഷയിൽ കയറിയ യുവതിയോട് മോശമായ രീതിയിൽ പെരുമാറുകയും യുവതി പറഞ്ഞ സ്ഥലത്ത് ഓട്ടോ നിറുത്താതെ വിജനമായ ശീവേലി കോണം ഇട റോഡിലേക്ക് ഓട്ടോ ഓടിച്ചു കൊണ്ടുപോയെന്നുമാണ് പരാതി. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിർദ്ദശപ്രകാരം സി.ഐ ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ സനൂജ്, സി.പി.ഒ ലിബിൻ, സിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.