b

തിരുവനന്തപുരം:മെഡിക്കൽ കോളേജിലെ മോഡൽ ബ്ലഡ് ബാങ്കിനെ നോഡൽ ബ്ലഡ് സെന്ററായി ഉയർത്തുന്നതിന്റെയും ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത മെഷീൻ സംവിധാനങ്ങളുടെയും കേരള സ്റ്റേറ്റ് ട്രാൻസ്‌ഫ്യൂഷൻ പോളിസിയുടെ പുസ്തക പ്രകാശനവും മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ഹെൽത്ത് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കസാക്സ് പ്രോജക്ട് ഡയറക്ടർ ഡോ.ആർ. രമേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ്, മോഡൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ.ഡി. മീന എന്നിവർ സംസാരിച്ചു. ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌ഫ്യൂഷൻ പോളിസി.

ടെസ്റ്റുകൾ

ഗ്രൂപ്പിംഗ്

ക്രോസ് മാച്ചിംഗ്

സ്‌ക്രീനി ആന്റിബോഡി

സ്ഥാപിച്ച ഉപകരണങ്ങൾ

ഓട്ടോമേറ്റഡ് ഇമ്യൂണോ ഹെമറ്റോളജി അനലൈസർ

സ്‌ക്രീനിംഗ് ടെസ്റ്റുകൾക്കായി ഓട്ടോമേറ്റഡ് എലൈസാ പ്രോസസർ

രക്ത ഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് കംപോണന്റ് എക്സ്ട്രാക്ടർ

കുറഞ്ഞ അളവിൽ പ്ലേറ്റ് ലെറ്റ് വേർതിരിച്ചെടുക്കുന്ന ടേബിൾ ടോപ്പ് റെഫ്രിജറേറ്റഡ് പി.ആർ.പി സെൻട്രിഫ്യൂജ്

രക്തദാതാവിൽ നിന്നു നേരിട്ട് രക്തഘടകം വേർതിരിച്ച ശേഷം അധികമുള്ളവ ദാതാവിലേക്കുതന്നെ തിരികെയെത്തിക്കുന്ന അഫറിസിസ് മെഷീൻ