
തിരുവനന്തപുരം: ശബരിമലയിൽ തുലാം മാസ പൂജയ്ക്ക് ഭക്തർക്ക് ദർശനം അനുവദിക്കാൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിലയിരുത്താനാണ് യോഗം ചേർന്നത്.ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കുന്നത് കർശനമാക്കും. അതേസമയം, വിശേഷ പൂജ, പ്രത്യേക ചടങ്ങുകൾ എന്നിവ നടക്കമ്പോൾ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ 40 പേരെ വരെ അനുദിക്കും.മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കും ക്രിസ്ത്യൻ പള്ളികളിലെ ഞായറാഴ്ച കുർബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് 40 പേരെ വരെ അനുവദിക്കും.