vacancy

തിരുവനന്തപുരം: കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിന് 768 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്റിസഭാ യോഗം അനുമതി നൽകി. 247 അദ്ധ്യാപക തസ്തികകളും 521 നഴ്സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. ആരോഗ്യ വകുപ്പിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 72 സൂപ്പർ ന്യൂമററി (പട്ടികജാതി 20, പട്ടികവർഗ്ഗം 52) തസ്തികകൾ സൃഷ്ടിക്കും.

കെമിക്കൽ എക്സാമിനേഴ്സ് ലാബോറട്ടറയിലെ കുടിശ്ശിക കേസുകൾ തീർപ്പാക്കുന്നതിനായി ടെക്നിക്കൽ അസിസ്​റ്റന്റ് / സീറോളജിക്കൽ അസിസ്​റ്റന്റ് (അനലിസ്​റ്റ്) തസ്തികയിൽ 30 പേരെ കരാർ അടിസ്ഥാനത്തിൽ ആറു മാസത്തേക്ക് കൂടി നിയമിക്കാൻ അനുമതി നൽകി. കൊവിഡ് കാരണം മുഴുവൻ ദിനങ്ങളും ഉപയോഗപ്പെടുത്താൻ കഴിയാത്തതിനാലാണിത്.