musali

ചിറയിൻകീഴ്: മുസലിയാർ എൻജിനീയറിംഗ് കോളേജിൽ കേരള സാങ്കേതിക സർവകലാശാലയുടെ 2016-20 ബാച്ചിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. കെ.കെ. അബ്ദുൽ റഷീദ്, ഡോ. അസീം ഹാഫിസ്, പ്രൊഫ. വിജയബാബു, പ്രൊഫ. പ്രിയകുമാരി, പ്രൊഫ. ഷിമി മോഹൻ, പ്രൊഫ. ഷംന ആർ, പ്രൊഫ. രമ്യ, പ്രൊഫ. മധുസൂധൻ എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹിംകുട്ടി ഐ.എഫ്.എസ് വിദ്യാർത്ഥികൾക്ക് ഒാൺലൈനിലൂടെ ആശംസകൾ നേർന്നു. നിലവിൽ കേരള സാങ്കേതിക സർവകലാശാല പ്രസിദ്ധീകരിച്ച 2016- 20 ബി.ടെക് പരീക്ഷ ഫലത്തിന്റെ വിജയ ശതമാനത്തിലും അക്കാഡമിക് പെർഫോമൻസ് ഇൻഡക്സിലും തിരുവനന്തപുരം ജില്ലയിൽ സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ മൂന്നാംസ്ഥാനത്താണ് മുസലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ്. 2020-21 അക്കാഡമിക് വർഷത്തെ എൻജിനീയറിംഗ് അഡ്മിഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ഇൗ വർഷം മുതൽ ഫുഡ് ടെക്നോളജി, ബയോമെഡിക്കൽ എൻജിനീയറിംഗ് എന്നീ പുതിയ കോഴ്സുകൾ കൂടി ആരംഭിക്കും.