arrest

പുത്തൂർ : ജേഷ്ടാനുജൻമാരുടെ മക്കൾ തമ്മിൽ വഴിയെക്കുറിച്ചുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് ഇരുകൂട്ടർക്കുമെതിരെ കേസ് എടുത്തു. രണ്ട് വിഭാ​ഗത്തിലുമായി 9 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പവിത്രേശ്വരം ഭജനമഠം വാണിവിള അരുൺ ഭവനത്തിൽ പുരുഷോത്തമന്റെ മകൻ മുരളീധരൻ, ഐശ്വര്യ ഭവനത്തിൽ രാജപ്പന്റെ മകൻ പ്രമോദ്(44), മുകളിൽ കിഴക്കതിൽ വീട്ടിൽ നാണുവിന്റെ മകൻ ബിനു (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ ഭവനിൽ അനന്തു മുരളി, അരുൺ മുരളി ഐശ്വര്യയിൽ പ്രധോഷ്, മുകളിൽ കിഴക്കതിൽ നാണു എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.ചൊവ്വാഴ്ച്ച 8.30ടെയായിരുന്ന സംഭവം.മുരളീധരനും മക്കളും വീടിന് സമീപത്തെ കിണറ്റിൽ നിന്ന് വെള്ളം കൊരുമ്പോൾ പ്രമോദും പ്രദോഷും അത് വഴി വരുകയും വാകേറ്റത്തിൽ കലാശിക്കുകയായിരുന്നു .നേരത്തെ തന്നെ ഇവർ തമ്മിൽ വഴി തർക്കം നിലനിന്നിരുന്നു.പുത്തൂർ സി.ഐ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.