
തിരുവനന്തപുരം: കേരള ഭൂപരിഷ്കരണ നിയമത്തിലെ ഏഴ് ( ഇ) പ്രകാരം പട്ടയം നൽകിയ കേസുകളിൽ ഇനി സർക്കാരിന് ലാൻഡ് അപ്പലേറ്ര് ട്രൈബ്യൂണലിൽ അപ്പീൽ പോകാം. ഇതിനായി നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭ തിരുമാനിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ റവന്യൂ വകുപ്പ് കുറിപ്പുണ്ടായിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനായി ഇന്നലത്തേക്ക് മാറ്രുകയായിരുന്നു.