banana

കിളിമാനൂർ:പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ ചെമ്മരം വാർഡിൽ കർഷക സഹായി വാട്സാപ്പ് കൂട്ടായ്മയുടെയും കൃഷിഭവന്റെയും സംയുക്തത്തിൽ ആരംഭിച്ച പ്രദർശന വാഴത്തോട്ടത്തിന്റെ ഉദ്ഘാടനം വാഴക്കന്ന് നട്ട് പഞ്ചായത്ത് പ്രസിഡന്റ് അടൂക്കൂർ ഉണ്ണി നിർവഹിച്ചു. കർഷക സഹായി അംഗങ്ങളുടെ നേതൃത്വത്തിൽ ആയുർവേദ ആശുപത്രിക്ക് സമീപം ഒരേക്കർ തരിശ് ഭൂമി പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ ആദ്യ സംരംഭമായ കർഷകസഹായി കർഷകർക്ക് ആവശ്യമായ നിരവധി സംരംഭങ്ങളാണ് ഒരുക്കിയിട്ടുള്ളത്.