
വെഞ്ഞാറമൂട്: എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ നിന്ന് 750471 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വയ്യക്കാവ് ആർ.എം.യു.പി.എസ് പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അസീനാബീവി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വൈ.വി.ശോഭകുമാർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശ്രീകണ്ഠൻ,ബ്ലോക്ക് അംഗം രാധാ വിജയൻ,ഗ്രാമ പഞ്ചായത്തംഗം എസ്.ലതാകുമാരി,പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ,എ.നാസറുദ്ദീൻ മൗലവി എന്നിവർ പങ്കെടുത്തു.