
വെഞ്ഞാറമൂട്:എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്ന് ഇരുപത് ലക്ഷം അനുവദിച്ച് നിർമ്മിക്കുന്ന കാഞ്ഞിരം പാറ ജവഹർ ഗ്രന്ഥശാല കെട്ടിടം നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.എം.റാസി,വാമനപുരം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി.സന്ധ്യ,ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.മിനി മുൻദാസ്,നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കാഞ്ഞിരംപാറ മോഹനൻ,ജവഹർ ഗ്രന്ഥശാല പ്രസിഡന്റ് വി.രാജേന്ദ്രൻ പിള്ള സി.പി.എംലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.