
മലയിൻകീഴ് : മാറനല്ലൂരിലെ വൈദ്യുതി ശ്മശാനം ആത്മനിദ്രാലയം മന്ത്രി എ.സി. മൊയ്‌തീൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി ഓൺലൈനിലൂടെ ആശംസയർപ്പിച്ചു. ഒ. രാജഗോപാൽ എം.എൽ.എ. വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്. രമ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, പഞ്ചായത്ത് അംഗം മുരളീധരൻനായർ (തൂങ്ങാംപാറ ബാലകൃഷ്ണൻ), ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.