
വർക്കല: വർക്കല ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തെർമൽ സ്കാനറുകൾ നൽകി. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷീജയ്ക്ക് തെർമൽ സ്കാനറുകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബി. ജോഷി ബാസു, സെക്രട്ടറി .സി.വി. ഹേമചന്ദ്രൻ, ട്രഷറർ എസ്. പ്രസാദ്, അഡ്മിനിസ്ട്രേറ്റർ വി. ജയപ്രകാശ്, ക്ലബ് മുൻ സെക്രട്ടറി എം. സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.