sivagiri

ശിവഗിരി:ശിവഗിരിയിൽ പ്രതിദിനം നൂറുപേർക്ക് ദർശനം നടത്താം. അനുമതിക്ക് ഓൺലൈനിലൂടെ ബന്ധപ്പെടണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. മുൻഗണന പ്രകാരമായിരിക്കും അനുമതി. പ്രത്യേകം അടയാളപ്പെടുത്തിയ വഴിയിലൂടെ നീങ്ങി ശാരദാ മഠത്തിലും മഹാസമാധിയിലും പ്രാർത്ഥന നടത്തി മടങ്ങാം. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മഠം ബുക്ക് സ്റ്റാളിന് സമീപമുളള കൗണ്ടറിൽ നിന്നു നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മഹാ ഗുരുപൂജ, ഗുരുപൂജ,ശാരദാ പൂജ,പുഷ്പാഞ്ജലി മറ്റു പൂജാകർമ്മങ്ങൾ എന്നിവയെല്ലാം ഓൺലൈനിലൂടെ ബുക്ക് ചെയ്യാം. മണിയോർഡർ അയച്ചും നേരിട്ട് ബാങ്കിൽ പണമടച്ചും പൂജകളിൽ പങ്കാളികളാവാം. കൂടുതൽ വിവരങ്ങൾക്ക്. 0470- 2602807