v

വെഞ്ഞാറമൂട്: വെഞ്ഞാറമൂടിന് സമീപം ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധൻ പിടിയിൽ. വെഞ്ഞാറമൂട് ആലിയാട് തടത്തരികത്ത് വീട്ടിൽ ഗോപി (65) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിറുത്തി അശ്ലീലം പറയുകയും പിഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽപോയ പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് ജംഗ്ഷന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വെഞ്ഞാറമൂട് സി.ഐ വിജയരാഘവൻ, എസ്.ഐ. ശ്രീകുമാർ, സി.പി.ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.