jalanidhi

മുടപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ .
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിച്ചു. കേരള വാട്ടർ അതോറിറ്റി, ജലനിധി എന്നിവയാണ് നിർവഹണ ഏജൻസികൾ. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ‌ അഡ്വ. ഷാനിബ ബീഗം, മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, എസ്. ജയ, വാർഡ്‌ അംഗം എസ്. സുധീഷ് ലാൽ, വാട്ടർ അതോറിറ്റി യൂണിയൻ ( സി.ഐ.ടി.യു ) സംസ്ഥാന ട്രഷറർ എസ്. സഞ്ജീവ്, ആറ്റിങ്ങൽ വാട്ടർ അതോറിറ്റി എ.ഇ നിസാർ തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണ മേഖല ചീഫ് എൻജിനിയർ എസ്.സേതു കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ സുരേഷ് ചന്ദ്രൻ നന്ദി പറഞ്ഞു.