arun

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളല്ലൂർ കുഞ്ചയ്ക്കവിള അജിമന്ദിരത്തിൽ അരുൺ (27) ആണ് അറസ്റ്റിലായത്. പ്രതി സ്നേഹം നടിച്ച് പണവും സ്വർണവും കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. വീണ്ടും പണവും സ്വർണവും ആവശ്യപ്പെട്ടതോടെ കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഒളിവിൽ പോയ പ്രതി മുതുവിള കല്ലുവരമ്പത്ത് കൃഷിയിടത്തിലെ ഏറുമാടത്തിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി സുരേഷിന്റെ നിർദേശ പ്രകാരം സി.ഐ മനോജ് കുമാർ, എസ്.ഐ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.