excise

പാറശാല: കാറിൽ കടത്താൻ ശ്രമിച്ച160 ലിറ്റർ സ്പിരിറ്റ് തിരുപുറം എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി കാരോട് വില്ലേജിൽ അയിര ചെങ്കവിള കുരിശടി ജംഗ്ഷന് സമീപം നടന്ന വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന ശംഖുംമുഖം കണ്ണാന്തുറ ബീച്ചിലെ നെവിൽ ഹൗസിൽ ബാബു(43), പാറശാല ഇഞ്ചിവിള നടുത്തോട്ടം വീട്ടിൽ സദാംഹുസൈൻ എന്നിവർ അറസ്റ്റിലായി. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് അഞ്ച് കന്നാസുകളിലായി കൊണ്ടുവന്ന സ്പിരിറ്റ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കൊണ്ട് വരുന്നതിനിടെയാണ് പിടിയിലായത്. കടത്തിക്കൊണ്ട് വരുന്ന സ്പിരിറ്റ് വെട്ടുകാട്സ്വദേശിയായ ഷൈജു എന്ന ആൾക്ക് കൈമാറുകയും സെക്കൻഡ്‌സ് ആയി വിതരണം നടത്താറുണ്ടെന്നും പ്രതികൾ എക്സൈസിനോട് സമ്മതിച്ചു. പ്രതികളെ കൊവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തിരുപുറം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.പ്രമോദ് പ്രിവന്റീവ് ഓഫീസർമാരായ കെ. ഷാജി, ജി. ബിജുരാജ്, സി.ഇ.ഒ മാരായ ഷാജു, രഞ്ജിത്, ഷാൻ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.