bjp

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കോട്ടയത്തും നാളെ തൃശൂരിലും നടക്കും. കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് രണ്ടിടത്തായി നടക്കുന്നത്. തെക്കൻ ജില്ലകളിലുള്ള സംസ്ഥാന ഭാരവാഹികൾ കോട്ടയത്തും വടക്കൻ ജില്ലകളിലുള്ളവർ തൃശൂരിലും പങ്കെടുക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളും സ്വർ‌ണക്കടത്ത് കേസിലെ സമര പരിപാടികളുമാണ് പ്രധാന ചർച്ചാവിഷയം. കേന്ദ്രമന്ത്രി വി. മുരളീധരൻ രണ്ടു യോഗങ്ങളിലും പങ്കെടുക്കും.