
കൊല്ലം: ഗൃഹനാഥനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. കടയ്ക്കൽ വട്ടക്കരിക്കം ചക്കമല സൊസൈറ്റിമുക്കിൽ തേക്കിൻകാട്ടിൽ വീട്ടിൽ അസീമിനെയാണ്(43) പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കടക്കൽ ചിതറ വട്ടക്കരിക്കം ചക്കമല വളർന്നപാറ തടത്തിരഴികത്ത് വീട്ടിൽ പ്രസാദിനെ (45) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫെബ്രുവരി 20ന് രാത്രി 11ന് സൊസൈറ്റി മുക്കിൽ വച്ചായിരുന്നു ആക്രമണം. അസീമിന്റെ നേതൃത്വത്തിലുള്ള നാൽവർ സംഘമാണ് ആക്രമിച്ചത്. മറ്റ് മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.