തിരുവനന്തപുരം:വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടിന് ആരംഭിച്ച വന്യജീവി വാരാചരണം സമാപിച്ചു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെയും പറമ്പിക്കുളം ടൈഗർ റിസർവിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രകാശനവും ഓൺലൈനിലൂടെ അദ്ദേഹം നിർവഹിച്ചു. മുഖ്യ വനം മേധാവി പി.കെ. കേശവൻ അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ മുഖ്യപ്രഭാഷണം നടത്തി. പാമ്പുകളുടെ സംരക്ഷണം സംബന്ധിച്ച വിഷയത്തിൽ ഗ്ലോബൽ സ്‌നേക്ക് ബൈറ്റ് ഇനിഷേറ്റീവ് പ്രോജക്ട് മാനേജർ റൊമുലസ് വിറ്റേക്കർ പ്രഭാഷണം നടത്തി. ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സുരേന്ദ്രകുമാർ സ്വാഗതവും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ നന്ദിയും പറഞ്ഞു.