1

കുളത്തൂർ: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റു ചെയ്തു. പൗണ്ട്കടവ് സ്വദേശി മാനുവൽ (51) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: യുവതിയുടെ സഹോദരന്റെ സുഹൃത്തായ മാനുവൽ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തുകയും വീട്ടിലുണ്ടായിരുന്ന പിതാവിനെ ആസൂത്രിതമായി സാധനം വാങ്ങാൻ കടയിൽ പറഞ്ഞുവിട്ടശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ ഞരക്കം കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തുമ്പ പൊലിസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുമ്പ പൊലീസ് ഇൻസ്‌പെക്ടർ അജേഷിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ. എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.