
കോഴിക്കോട്: ഈശോ സഭ കേരള പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സൂപ്പിരിയറായിരുന്ന ഫാദർ പോൾ വടക്കേൽ (91 ) നിര്യാതനായി.
എറണാകുളം വടകരയിലെ പരേതരായ അഗസ്റ്റിന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഫാദർ മാത്യു (എസ്.ഡി.ബി), പരേതരായ മേരി, അബ്രഹാം.
കോഴിക്കോട് രൂപതാ ബിഷപ്പിന്റെ സെക്രട്ടറി, രൂപതാ പ്രോക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നെന്മാറ, പഴയങ്ങാടി, മാട്ടൂൽ, അറബി സെൻറ് ജോർജ്ജ് മലങ്കര പളളി, തിരുവനന്തപുരം ചെമ്പൂർ എന്നിവിടങ്ങളിൽ പള്ളി വികാരിയായിരുന്നു. തിരുവനന്തപുരം സെൻറ് സേവിയേഴ്സ് കോളേജിന്റെ റെക്ടറും മാനേജരുമായി 15 വർഷം സേവനമനുഷ്ഠിച്ചു. 2016 മുതൽ കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ വിശ്രമജീവിതത്തിലായിരുന്നു.