അന്തിക്കാട്: പരേതനായ കുന്നത്ത് കിട്ടുണ്ണിയുടെ മകനും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഷീല വിജയകുമാറിന്റെ ഭർത്താവ് കെ.കെ വിജയകുമാർ (66) നിര്യാതനായി. 1970കളിൽ വിജയകുമാർ എ.ഐ.വൈ.എഫ് മണലൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പാറളം പഞ്ചായത്തിലെ ശാസ്താംകടവിൽ നടന്ന കർഷക തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. 25 വർഷത്തോളം യു.എ.ഇയിൽ തൊഴിൽ ചെയ്തു. നാട്ടിൽ തിരിച്ചെത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. കരൾ കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെ അമല ആശുപത്രിയിൽ വച്ചാണ് മരണം. മകൻ: കരുൺ വിജയ്. മരുമകൾ: ഡോ: ആസിയ പ്രേം (ആയുർവേദ ക്ലിനിക്ക്).