
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 467 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 349 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 98 പേരുടെ ഉറവിടം വ്യക്തമല്ല. 8 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേർ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്.15 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. സാമ്പിളിന്റെ പരിശോധന കുറഞ്ഞതാണ് ഇന്നലെ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായത്. 9 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.പാച്ചല്ലൂർ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരൻ നായർ(72), വള്ളം വെട്ടിക്കോണം സ്വദേശി രാജു(45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി(58), മരിയപുരം സ്വദേശി മോഹനൻ (61), വിഴിഞ്ഞം സ്വദേശി രാജേഷ്(36), ശാന്തിവിള സ്വദേശി വിജയൻ (58), നളന്ദനട സ്വദേശി രാജേന്ദ്രൻ(68), പാളയം സ്വദേശിനി സാവിത്രി(60) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 220 പേർ സ്ത്രീകളും 247 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 47 പേരും 60 വയസിനു മുകളിലുള്ള 135 പേരുമുണ്ട്.
പുതുതായി നിരീക്ഷണത്തിലായവർ -3,337
ആകെ നിരീക്ഷണത്തിലുള്ളവർ -31,100
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -3,157
ജില്ലയിൽ ചികിത്സയിലുള്ളവർ - 11,800
ഇന്നലെ രോഗമുക്തി നേടിയവർ -1520