
തിരുവനന്തപുരം:നഗരത്തിൽ പുതിയ മൈക്രോ കണ്ടെയിൻമെന്റ് സോണുകളായി പാതിരപ്പള്ളി, മുടവൻമുകൾ വാർഡുകളിലെ കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന റോഡുകൾ അടച്ചെന്ന് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മെഡിക്കൽ സ്റ്റോറുകൾക്ക് പ്രവർത്തിക്കാം. അതുപോലെ പലചരക്ക്, പഴം പച്ചക്കറി കടകൾ നിശ്ചിത സമയക്രമം പാലിക്കണം. ഹോംഡെലിവറി അനുവദിക്കില്ല. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി മാത്രമേ പുറത്തു പോകുന്നതിനും അകത്തേക്ക് വരുന്നതിനും അനുവാദമുള്ളൂ. ഇന്നലെ നടത്തിയ പരിശോധനയിൽ 274 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്ത 213പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 10പേർക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 7 കടകൾക്കെതിരെയും നടപടി സ്വീകരിച്ചു. പിടിയിലായവരിൽ നിന്നും 46,000 രൂപ പിഴ ഈടാക്കി.