
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി വി.എസ്. സുനിൽകുമാറിന്റെ ആരോഗ്യനില തൃപ്തികരം. കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ കഴിഞ്ഞ ദിവസം ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആശുപത്രിവിടും.