
തൃശൂർ: ആദ്യകാല സംഗീതസംവിധായകനായ പുത്തുർ വീട്ടിൽ ഉണ്ണികുമാർ (70) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയ്ക്കായിരുന്നു മരണം. ശങ്കരയ്യ റോഡിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. 1989ൽ വശ്യമന്ത്രം, ഭഗവതിപുരത്തെ കാണേണ്ട കാഴ്ചകൾ എന്നീ സിനിമകൾക്കും 2010ൽ ഇറങ്ങിയ ആദ്യ മൊബൈൽ ഫോൺ സിനിമ ജലച്ചായത്തിനും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മിന്നുകെട്ട് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. എൺപതുകളിൽ ശങ്കരയ്യറോഡിലെ റെഡ് സ്റ്റാർ ക്ലബിനെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സപ്തസ്വര നാടക ട്രൂപ്പിന്റെ സംഗീത സംവിധായകനായിരുന്നു. ഭാര്യ: പരേതയായ താരാദേവി. മക്കൾ: ശിവരഞ്ജിനി, ശിവദേവ്, ശിവപ്രിയ.