
കല്ലമ്പലം: റോഡിനിരുവശവും കാട്ടുച്ചെടികൾ വളർന്ന് കാടുമൂടിയതിനാൽ വഴിയാത്രക്കാർ ഭീതിയിൽ. നാവായിക്കുളം പഞ്ചായത്തിലെ 17-ാം വാർഡായ അമ്മാംകോണം പള്ളി റോഡിലാണ് ഇരുവശവും കാടുമൂടിയ നിലയിലുള്ളത്. അര കിലോമീറ്ററോളം ദൂരം കാട്ടുചെടികൾ റോഡ് കൈയേറിയ നിലയിലാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മാലിന്യം തള്ളാനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇവിടം ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്. നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിച്ചെങ്കിലും നടപടിയിയുണ്ടായില്ല.