pic

പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ റഫീഖ് പട്ടേരി രചിച്ച 'പിതാവും പുത്രനും ' എന്ന നോവൽ പ്രകാശിപ്പിച്ചു. കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ ചലച്ചിത്രനടൻ സൗബിൻ ഷാഹിർ പുസ്തകത്തിന്റെ ആദ്യ പ്രതി പ്രൊഡക്ഷൻ കൺട്രോളറും ജീവകാരുണ്യ പ്രവർത്തകനുമായ ബാദുഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. കായലും കടലും മനുഷ്യരുമെല്ലാം പ്രധാന കഥാപാത്രങ്ങളാകുന്ന നോവലാണ് പിതാവും പുത്രനും. ഇൻസൈറ്റ് പബ്ളിക്കയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആമസോണിലും ഫ്ളിപ്പ് കാർട്ടിലും ഇൻസൈറ്റ് പബ്ളിക്ക ഡോട്ട് കോമിലും പുസ്തകം ലഭ്യമാണ്.