
വർക്കല: ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ വർക്കല നിയോജക മണ്ഡലതല ഉദ്ഘാടനം ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 2780 ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതിയിലൂടെ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്. ഒരു ഗുണഭോക്താവ് അടയ്ക്കുന്നത് 1338 രൂപയാണ്. ചെമ്മരുതി പഞ്ചായത്തിലെ കുന്നത്ത് മല അജീഷ് ഭവനിൽ ജലജയുടെ വീട്ടിൽ ആദ്യ കുടിവെള്ള കണക്ഷൻ നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അരുണാഎസ്.ലാൽ, മുഹമ്മദ് ഇക്ബാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ കുറുപ്പ് , റാം മോഹൻ, കുട്ടപ്പൻ തമ്പി, ജനാർദ്ദന കുറുപ്പ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാധാകൃഷ്ണൻ, സെക്രട്ടറി വി. സുബിൻ എന്നിവർ പങ്കെടുത്തു.