chenni

തിരുവനന്തപുരം: 'മൂത്ത മകളെ നഷ്ടപ്പെട്ട ദിവസം ഷെഡിൽ നിന്നും രണ്ടുപേർ ഇറങ്ങിപോകുന്നതു കണ്ടെന്ന് എന്റെ മടിയിലിരുന്നാണ് ഇളയമകൾ പൊലീസിനോട് പറഞ്ഞത്. 52 - ാം ദിവസം അവളും കൊല്ലപ്പെട്ടു.

അവൾ പറഞ്ഞത് പൊലീസ് അന്വേഷിച്ചിരുന്നെങ്കിൽ...,

മൂത്ത മകൾ പീഡനത്തിനിരയായെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് സമയത്ത് കിട്ടിയിരുന്നെങ്കിൽ...

ഓർക്കുംതോറും നീറുന്ന സങ്കടങ്ങളുടെ കെട്ടഴിക്കുകയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ വാളയാർ പെൺകുട്ടികളുടെ മാതാവ്.

അറസ്റ്റിലായ നാലുപേരെ തെളിവ് ബോധ്യപ്പെടുത്താത്തതിനാൽ കോടതി വിട്ടയച്ചു. മുഖ്യമന്ത്രിക്ക് മൂന്നുവട്ടം പരാതി നൽകി. പക്ഷേ, കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥന് സർക്കാർ പ്രൊമോഷൻ കൊടുത്തു. മുഖ്യമന്ത്രിയെ കാണാൻ ഒപ്പം വന്ന സമുദായ നേതാവും വഞ്ചിച്ചു.

ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സത്യഗ്രഹത്തിനെത്തിയതാണ് മാതാപിതാക്കൾ.

മക്കൾ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം കഴിഞ്ഞു.

'മൂത്തമകളെ അവളെക്കാൾ പൊക്കം കുറഞ്ഞ ഷെഡിലെ കഴുക്കോലിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് സ്റ്റേഷനിൽ പലവട്ടം കയറിയിറങ്ങി. പക്ഷേ, ഫലമുണ്ടായില്ല.

പട്ടിണികിടക്കാൻ കഴിയാത്തതുകൊണ്ട് ഞങ്ങൾ 41 ദിവസം കഴിഞ്ഞ് കോൺക്രീറ്റ് പണിക്ക് പോയി തുടങ്ങി. 2017 മാർച്ച് 4ന് ജോലികഴിഞ്ഞ് എത്തിയപ്പോൾ കതക് തുറന്നു കിടക്കുകയായിരുന്നു. കട്ടിലിനോട് ചേർന്ന് ഇളയ മകൾ ചാരി നിൽക്കുന്നതുപോലെയാണ് കണ്ടത്. പിന്നീടാണ് കഴുത്തിൽ മുറുകിയ കയർ കണ്ടത്. തലചുറ്റി വീണതു മാത്രമേ ഓർമ്മയുള്ളൂ. മക്കളുടെ അച്ഛനോട് ആരോ വിളിച്ചു പറഞ്ഞത് മൂത്തമകൾ ചെയ്തതുപോലെ ഇളയമകളും ചെയ്‌തെന്നാണ്.

' ഇളയ മകളുടെ സംസ്കാരം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം രണ്ടു പോസ്റ്റുമോർട്ടം റിപ്പോർട്ടും ഒരുമിച്ചാണ് പൊലീസിന് കിട്ടിയത്. അതിലാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി കണ്ടത്. മൂത്തമകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് യഥാസമയം കിട്ടിയിരുന്നെങ്കിൽ ഇളയകുട്ടിയെ പണിക്ക് പോകുമ്പോൾ കൂടെകൊണ്ടുപോകുമായിരുന്നു- നിർവികാരതയോടെ അച്ഛൻ പറഞ്ഞു. നിരവധി സംഘടനകളാണ് സമരത്തിന് പിന്തുണയുമായി എത്തിയത്.

ഇ​തു​ ​കേ​ര​ള​ത്തി​ന്റെ​ ​ക​ണ്ണീ​ർ​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ള​യാ​ർ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ൾ​ ​നീ​തി​തേ​ടി​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​പ​ടി​ക്ക​ൽ​ ​ക​ണ്ണീ​രാെ​ഴു​ക്കു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​യും യു.​പി.​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥും​ ​ത​മ്മി​ൽ​ ​എ​ന്ത് ​വ്യ​ത്യാ​സ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ചോ​ദി​ച്ചു.​ ​വാ​ള​യാ​ർ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ക​ണ്ണീ​ർ​ ​കേ​ര​ള​ത്തി​ന്റെ​ ​ക​ണ്ണീ​രാ​ണ്.മാ​താ​പി​താ​ക്ക​ൾ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ൻ​പി​ൽ​ ​ന​ട​ത്തി​യ​ ​സ​ത്യാ​ഗ്ര​ഹ​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​കു​ടും​ബ​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​വ​ഞ്ചി​ച്ചു.​ ​എ​ന്തു​കൊ​ണ്ട് ​പു​ന​ര​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്നി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ചോ​ദി​ച്ചു.
വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്റെ​ ​മു​ൻ​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​കെ.​എം​ ​ഷാ​ജ​ഹാ​ൻ​ ​സ​ത്യാ​ഗ്ര​ഹം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​പു​റ​ത്താ​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​എ​സ്.​പി​യാ​യി​ ​പ്രൊ​മോ​ട്ട് ​ചെ​യ്തെ​ന്ന് ​ഷാ​ജ​ഹാ​ൻ​ ​പ​റ​ഞ്ഞു.
അ​യ്യ​ൻ​കാ​ളി​ ​സ്‌​ക്വ​യ​റി​ൽ​ ​മ​ഹാ​ത്മാ​ ​അ​യ്യ​ൻ​കാ​ളി​യു​ടെ​ ​പ്ര​തി​മ​യി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ​സ​ത്യാ​ഗ്ര​ഹം​ ​ആ​രം​ഭി​ച്ച​ത്.​ ​പ്ര​തി​ക​ളെ​ ​കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ ​പാ​ല​ക്കാ​ട് ​പോ​ക്‌​സോ​ ​കോ​ട​തി​വി​ധി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കു​ടും​ബം​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ 2017​ ​ജ​ന​വ​രി​ 11​ ​നും​ ​മാ​ർ​ച്ച് 4​നു​മാ​യി​രു​ന്നു​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​മ​ര​ണം.