thapsi

കൊവിഡ് ലോക്ക്ഡൗണിന്റെ വിരസതയിൽ നിന്നും മാലിദ്വീപിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം താപ്സി പന്നു. സഹോദരിമാരായ ഷാഗുൻ പന്നു, ഇവാനി പന്നു എന്നിവർക്ക് ഒപ്പമാണ് താപ്സി മാലിദ്വീപിൽ എത്തിയത്. താപ്സി തന്നെയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ ആരാധകരുടെടെ​ ശ്രദ്ധ കവരുകയാണ്. മാൽഡീവീസ് താജിൽ ആണ് നടിയും സഹോദരിമാരും താമസിച്ചത്. ബീച്ചിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളിൽ കാണാം. ഭൂമിയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വെക്കേഷൻ ഡെസ്റ്റിനേഷൻ എന്നാണ് താപ്സി മാലിദ്വീപിനെ വിശേഷിപ്പിക്കുന്നത്.