
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ച മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 'സ്പീക്ക് അപ്പ് കേരള"യുടെ നാലാംഘട്ടമായി 12ന് രാവിലെ 10 മുതൽ 12 വരെ സംസ്ഥാനത്താകമാനം യു.ഡി.എഫ് പ്രവർത്തകർ സത്യാഗ്രഹം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കേന്ദ്രങ്ങളിൽ 5 പേർ വീതമാണ് സത്യാഗ്രഹത്തിൽ പങ്കെടുക്കുകയെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.