
ആറ്റിങ്ങൽ: കാർഷിക ആനുകൂല്യങ്ങളെക്കുറിച്ച് തിരക്കാൻ പോയ ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ ഏലാ തോടിൽ മരിച്ച നിലയിൽ.മുദാക്കൽ പട്ടം വിളാകം സുമാ മന്ദിരത്തിൽ മനോഹരൻ നായരെ( 64)യാണ് മുദാക്കൽ ഊരൂട്ടമ്പലം ഏലാ തോടിൽ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഇതുവഴി പോയ നാട്ടുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. വീട്ടിൽ മരച്ചീനിയും മലക്കറിയും വാങ്ങി നൽകിയ ശേഷം കൗൺസിലറെ കണ്ടു വരാമെന്നു പറഞ്ഞാണ് ഇയാൾ പോയതന്ന് ബന്ധുക്കൾ പറഞ്ഞു. സ്ഥിരമായി പോകാറുള്ള വഴിയിലെ തോടിലാണ് മൃതദേഹം കിടന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. കേസെടുത്തു. ഭാര്യ: സുമതി അമ്മ. മക്കൾ: സുമ, സൗമ്യ, മരുമക്കൾ: ബിജു, ബിനു.